ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ എം.ബി. പ്രജിത്ത് ഫെബ്രുവരി ആറ്, ഏഴ്, 13, 14, 20, 27, 28 എന്നീ തിയതികളിൽ എറണാകുളം ലേബർ കോടതിയിൽ സിറ്റിംഗ് നടത്തും. 11ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലെക്സിലുള്ള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 25ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്കകേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും വിചാരണ ചെയ്യും.
