* മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മൃഗസംരക്ഷണ മേഖലയിൽ  മികച്ച  പ്രവർത്തനം നടത്തിയ കർഷകരെ ആദരിക്കുന്നതിന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന കർഷക സംഗമം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും.
സംസ്ഥാനതലത്തിൽ 2018 ലെ ഏറ്റവും മികച്ച കർഷകർക്കുള്ള അവാർഡ് ദാനവും വിവിധ  ജില്ലാതല പദ്ധതികളുടെ ആനുകൂല്യ വിതരണവും ആടുവളർത്തൽ കർഷക സഹകരണ സംഘം രൂപീകരണവും ചടങ്ങിൽ നടക്കുമെന്ന് മന്ത്രി കെ.രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതോടൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കുവഹിച്ച ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിക്കും. സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തിൽ മൂന്ന് വർഷമായി  വർധനവുണ്ടായതായും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമാണിത്. ഇൻഷുറൻസ് പരിരക്ഷയ്ക്ക് സർക്കാർ വിഹിതമായി ഒന്നരക്കോടി രൂപ മാറ്റി വെച്ചു. ഗോ സമൃദ്ധി പദ്ധതിയും വായ്പ പലിശയിളവിൽ നൽകിയ  ധനസഹായവും കർഷർക്ക് തുണയായിട്ടുണ്ട്.
മികച്ച ക്ഷീര കർഷകനുള്ള പുരസ്‌കാരത്തിന് കൊല്ലം വെളിയം സ്വദേശി വിനോദ്കുമാർ ടി.സി. അർഹനായി. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. വാണിജ്യാടിസ്ഥാനത്തിലുള്ള ക്ഷീര കർഷകനായി എറണാകുളം കറുകുറ്റി  സ്വദേശി ബിജു ജോസഫ് അർഹനായി. മികച്ച സമ്മിശ്ര കർഷകനായി തൃശ്ശൂർ കിള്ളിമംഗലം, പനച്ചിക്കൽ സ്വദേശി ജോർജ്കുട്ടി പി.ജെ.യും മികച്ച പൗൾട്രി കർഷകനായി കോട്ടയം കുറിച്ചിത്താനം സ്വദേശി പ്രദീപ്കുമാറിനെയും തെരഞ്ഞെടുത്തു. ആലപ്പുഴ സ്വദേശി മായാദേവി എ.എൻ മികച്ച വനിതാ കർഷകയായി. ആലപ്പുഴ, പല്ലന സ്വദേശി ടെൻജിഷ് എ.യാണ് മികച്ച യുവ കർഷകൻ.
ഉദ്യോഗസ്ഥ തലത്തിൽ നൽകുന്ന പുരസ്‌കാരത്തിൽ ജില്ലാ സംരക്ഷണ ഓഫീസർമാരായ ഡോ. മഞ്ചു സെബാസ്റ്റ്യൻ, ഡോ. വി. സുനിൽകുമാർ, ഡോ.എം.കെ. പ്രദീപ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. അംബികാദേവി ജി., ഡോ. അയൂബ് എ. എന്നിവർ അർഹരായി. മികച്ച വെറ്റിനറി ഡോക്ടർ പുരസ്‌കാരത്തിന് ഡോ. ദീപു ഫിലിപ് മാത്യു(വെറ്ററിനറി പോളിക്ലിനിക്, ചെങ്ങന്നൂർ), ഡോ. സജിത്കുമാർ എസ്. (വെറ്ററിനറി ഡിസ്പെൻസറി, കള്ളിക്കാട്) അർഹരായി. എക്സ്റ്റൻഷൻ ഓഫീസർ വിഭാഗത്തിൽ ഡോ. ബീന ഡി. (വെറ്ററിനറി പോളിക്ലിനിക്, കായംകുളം) ജേതാവായി. ഡോ. തോമസ് ജേക്കബ് (നിരണം ഡക്ക് ഫാം). ഡോ. സജീവ്കുമാർ എസ്. (ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ) എന്നിവരെ മികച്ച ഫാം ഓഫീസർമാരായി തെരഞ്ഞെടുത്തു. ഡോ. സുനിത കരുണാകരൻ (തൃശ്ശൂർ ജില്ലാ ലബോറട്ടറി) മികച്ച ലാബ് ഓഫീസർ പുരസ്‌കാരത്തിനർഹയായി. ഫീൽഡ് ഓഫീസർ വിഭാഗത്തിൽ സി.ആർ.ഷാനവാസ് (ഡി.വി.സി.,കോട്ടയം), ഗോവിന്ദൻ റ്റി.ആർ. (എൽ.എം. റ്റി.സി. ആലുവ) എന്നിവരെ തെരഞ്ഞെടുത്തു. ബിജു.എസ്.(വെറ്ററിനറി സബ് സെന്റർ, നിരണം) മികച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പുരസ്‌കാരത്തിനർഹനായി.
മിനാറും സംഘടിപ്പിക്കും.