പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന നീറ്റ്/എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് സംഘടിപ്പിക്കുന്നു. പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 150 പേർക്കാണ് പ്രവേശനം. സംസ്ഥാനത്തെ പ്രശസ്തമായ സ്ഥാപനത്തിലാണ് പരിശീലനം. പരിശീലനത്തിന്റെ ചെലവും (താമസ, ഭക്ഷണ സൗകര്യം ഉൾപ്പടെ) സർക്കാർ വഹിക്കും. വിദ്യാർഥികൾ പേര്, മേൽവിലാസം, ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം എന്നിവ വെള്ളകടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്വൺ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം അപേക്ഷിക്കണം. നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂർ, നിലമ്പൂർ, കൽപ്പറ്റ പ്രോജക്ടാഫീസുകളിലും പുനലൂർ, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുൽത്താൻബത്തേരി, മാനന്തവാടി, കാസർകോട്, കോഴിക്കോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളിൽ ഫെബ്രുവരി 15ന് അഞ്ചിന് മുമ്പ് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർമാർക്ക് ലഭ്യമാക്കണം.
പി.എൻ.എക്സ്.459/2020
