സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ പാലക്കാട് ജില്ലയിൽ എരുത്തേമ്പതി വില്ലേജിൽ താമസിക്കുന്ന തേവർ അകമുടയർ സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കറുപ്പ്‌സ്വാമി സമർപ്പിച്ച നിവേദനം, ലാറ്റിൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് കൊങ്കിണി ലാറ്റിൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി സമർപ്പിച്ച നിവേദനം, മിശ്ര വിവാഹിതരുടെ മകൾക്ക് മാതാപിതാക്കളുടെ ജാതി ആനുകൂല്യം ലഭിക്കുന്നത് സംബന്ധിച്ച് അനുജി.എം.എസ് സമർപ്പിച്ച നിവേദനം, ബി.സി.കുരിക്കൻ ഏത് പിന്നാക്ക വിഭാഗത്തിലാണ് ഉൾപ്പെടുന്നുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വി.കെ.വിലാസിനി സമർപ്പിച്ച ഹർജി എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, മെമ്പർമാരായ ഡോ.എ.വി.ജോർജ്ജ്, ശ്രീമതി.സുബൈദ ഇസ്ഹാക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.