പരീക്ഷപ്പേടി,  ജീവിതനിലവാരം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  കൗമാര പ്രായക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.  പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു ഉദ്ഘാടനം ചെയ്തു.  പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലും ഇത്തരത്തില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു.  വിദ്യാഭ്യാസം,  തൊഴില്‍,  സാമൂഹിക ജീവിതം തുടങ്ങി വിവിധ വിഷയങ്ങള്‍ കൗണ്‍സിലിംങില്‍ ചര്‍ച്ച ചെയ്തു. രണ്ട് ഘട്ടമായി നടത്തുന്ന കൗണ്‍സിലിംങ്ങിന്റെ ആദ്യഘട്ടമാണ് നടന്നത്.  ബ്ലോക്ക് പഞ്ചായതിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ വനിതാ പ്രൊജക്റ്റില്‍ ഉള്‍പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുഭദ്ര അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,  ബി.ഡി.ഒ ശ്രുതി,  സി.ഡി.പി ഒ ഗീത,   വി.ഇ.ഒ മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.