ജില്ല ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് പന്തല്ലൂര്‍ ക്ഷീര സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനം വനം മൃഗ സംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി .സുനീറ, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ അബ്രഹാം ടി. ജോസഫ്, സംഘം പ്രസിഡണ്ട് ശ്രീധരന്‍ ഐ, സെക്രട്ടറി അബൂബക്കര്‍ കെ.പി, പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.