ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ നടത്തിവരുന്ന സൗഹാര്‍ദ്ദം മെഗാ മെഡിക്കല്‍ ക്യാമ്പ് പരമ്പരയുടെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോ ആശുപത്രിയില്‍ വയോജന സൗഹാര്‍ദ്ദ ശില്‍പ്പശാല നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹോമിയോപ്പതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രൊജക്ടുകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. സോമന്‍ വിശദീകരിച്ചു. 2017-18 വര്‍ഷത്തെ ജെറിയാട്രിക് യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് കണ്‍വീനര്‍ ഡോ. വി.റീന അവതരിപ്പിച്ചു. ഡോ. സുനില്‍കുമാര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് യോഗ പരിശീലനവും ജീവിതശൈലീ മാറ്റങ്ങളെക്കുറിച്ചും യോഗാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസ്സെടുത്തു. ഡോ. സുബി വാര്‍ദ്ധക്യ ആരോഗ്യ സംരക്ഷണത്തിന് പ്രകൃതി ജീവിതം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു. രോഗികള്‍ക്ക് സൗജന്യ രക്ത പരിശോധനയും, വയോജനങ്ങള്‍ക്കായി പ്രതേ്യക മെഡിക്കല്‍ കിറ്റ് വിതരണവും നടത്തി.ഡോ. വിനീത, ഡോ. ആതിര കുഞ്ഞുണ്ണി, ഡോ. റീന വി., ഡോ. ശ്രീദേവി ബോസ് എന്നിവര്‍ രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഡോ. ശ്രീദേവി ബോസ്, ആശുപത്രി സൂപ്രണ്ട് ഡോ. ഡി. സുലേഖ , ഡോ. ആതിര കുഞ്ഞുണ്ണി, അഭിലാഷ് എന്നിവര്‍ സംസാരിച്ചു.