കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2017 ലും മുന്‍വര്‍ഷങ്ങളിലുമായി പഠിച്ച് യു.പി.എസ്.സി സിവില്‍ സര്‍വീസ് മെയിന്‍ എഴുത്തു പരീക്ഷയില്‍ വിജയിച്ച 32 വിദ്യാര്‍ത്ഥികള്‍ക്കും അക്കാഡമിയുടെ അഡോപ്ഷന്‍ സ്‌കീമില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുമായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി നല്‍കുന്ന ഇന്റര്‍വ്യൂ പരിശീലന പരിപാടി ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ആരംഭിക്കും. അക്കാഡമിയുടെ മെന്റര്‍ എമിരറ്റസ് ഡോ. ഡി.ബാബു പോള്‍ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനു ശേഷം യു.പി.എസ്.സി മെമ്പര്‍ റോയ് പോള്‍, മുന്‍ ഷിപ്പിംഗ് സെക്രട്ടറി കെ. മോഹന്‍ദാസ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍ എന്നിവരും തുടര്‍ന്നുളള ദിവസങ്ങളില്‍ ലളിതാംബിക, ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഡോ. ജി. ഗോപകുമാര്‍ (വി.സി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി) എന്നീ പ്രമുഖരും പരിശീലന ക്ലാസുകള്‍ നയിക്കും. അഡോപ്ഷന്‍ സ്‌കീമില്‍ ചേര്‍ന്നിട്ടുളളവര്‍ക്ക് ഇന്റര്‍വ്യൂ പരിശീലനത്തിന് പുറമേ, യു.പി.എസ്.സി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്കും തിരിച്ചുമുളള വിമാനയാത്രാ ടിക്കറ്റ് ചാര്‍ജും, ഡല്‍ഹി കേരള ഹൗസില്‍ സൗജന്യ താമസ സൗകര്യവും ലഭ്യമാക്കും.
