കുടുംബശ്രീയില്‍ ജില്ലയില്‍ പുതുതായി അധികാരമേറ്റെടുത്ത സി.ഡി.എസ്സ് ചെയര്‍ പേഴ്‌സണ്‍മാരുടെയും വൈസ് ചെയര്‍പേഴ്‌സണ്‍മാരുടെയും സ്‌നേഹസംഗമം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വ്യക്തി താല്പര്യങ്ങള്‍ക്കതീതമായി എല്ലാ ആളുകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ കുടുംബശ്രീക്ക് കഴിയണം. എതിരേല്‍പിന് മാത്രമുളളവരായി കുടുബശ്രീ അംഗങ്ങള്‍ മാറരുതെന്നും ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം അഡ്വ. സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തി. കളിക്കൂട്ടം ബാലസഭയുടെ ലോഗോ പ്രകാശനം കുടുംബശ്രീ ജില്ലാ മിഷന്‍കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് പി എന്നിനു നല്‍കി. സി. എസ് സുജാത നിര്‍വഹിച്ചു. ഡോ. റസീന വിശ്വംഭരന്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, എഡിഎംസിമാരായ സാബു സി മാത്യു, റ്റിജി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനം ഒഴിഞ്ഞ ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ്‌ചെയര്‍പേഴ്‌സണ്‍മാര്‍, സി.ഡി.എസ് അക്കൗണ്ടന്റുമാര്‍, കുടുംബശ്രീ സഹായ സംവിധാനങ്ങളിലെ അംഗങ്ങള്‍ എന്നിവരും സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തു. കുടുംബശ്രീ കാര്‍ഷിക കൂട്ടായ്മയായ ജീവ ഒരുക്കിയ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ജില്ലയിലെ ബാലസഭയിലെ കുട്ടികളുടെ കരവിരുതില്‍ തീര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
