സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.  പരിസ്ഥിതി ശാസ്ത്രത്തിൽ പി.ജി ബിരുദം/ പിഎച്ച്.ഡി/ എൻവയോൺമെന്റ് എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.  താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20ന് രാവിലെ 11ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയുടെ ഓഫീസിലെത്തണം.  കൂടുതൽ വിവരങ്ങൾ www.seiaakerala.org യിൽ ലഭിക്കും. ഫോൺ: 0471 2334262, 2334265.