കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയിലേക്ക് പരിശീലകരെയും വെന്യു അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, സൈക്ലിംഗ്, സ്വിമ്മിംഗ്, ഷൂട്ടിംഗ്, റെസ്‌ലിംഗ്, ബാഡ്മിന്റണ്‍, കനോയിംഗ്, കയാക്കിംഗ്, ഫെന്‍സിംഗ്, റോവിംഗ്, ആര്‍ച്ചറി എന്നീ കായിക ഇനങ്ങളിലായി ഏകദേശം 210 കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
പദ്ധതിയില്‍ പരിശീലകരാകാന്‍ തല്‍പരരായ അന്തര്‍ദേശീയ പരിശീലകരില്‍ നിന്നും, മുന്‍ അന്തര്‍ദേശീയ താരങ്ങളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. വെന്യു അസിസ്റ്റന്റ് ഒഴിവില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും അപേക്ഷയും സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയയ്ക്കുകയോ, keralasportscouncil@gmail.com എന്ന മെയില്‍ ഐ.ഡി.യില്‍ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്യണം. ഫെബ്രുവരി 10 ആണ് അവസാന തീയതി. വെന്യു അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള അപേക്ഷ www.sportscouncil.kerala.gov.in/index.php/updates/downloads ല്‍ ലഭിക്കും.