ഇടുക്കി: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഗുളിക നല്‍കി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് നിര്‍വ്വഹിച്ചു. ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളും ഗുളിക കഴിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ പ്രിയ അധ്യക്ഷ പ്രസംഗത്തില്‍ കുട്ടികള്‍ക്ക് വിരബാധമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.

വാഴത്തോപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി ജോര്‍ജ്ജ്, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, പ്രിന്‍സിപ്പാള്‍ റോസമ്മ സെബാസ്റ്റ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിനോദ് കെ.എം, ജില്ലാ മാസ്മീഡിയ ഓഫീസര്‍ അനില്‍കുമാര്‍ ആര്‍, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, ആര്‍ദ്രം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഖയാസ് ഇ.കെ, അസി. ലെപ്രസി ഓഫീസര്‍ മോഹനന്‍ കെ.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.