തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍കോളേജിനു കീഴിലെ സ്ഥാപനങ്ങളില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരില്‍ നിന്ന് കൂടിക്കാഴ്ച നടത്തും. സ്ഥിരം ജീവനക്കാര്‍ വരുന്നതുവരെയാണ് നിയമനം. പ്രാദേശിക ഭാഷ (മലയാളം) എഴുതാനും വായിക്കാനുമുള്ള അറിവുണ്ടാവണം. ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. നല്ല ശാരീരികക്ഷമതയുണ്ടാവണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകള്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തണം.
