കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ്, എയര്‍ കണ്ടീഷണര്‍, റഫ്രിജറേറ്റര്‍ മെക്കാനിക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നാലു മാസം മുതല്‍ ആറു മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ പരിശീലനം എറണാകുളം എളമക്കര വിനായക മിഷന്‍ അക്കാദമി ട്രെയിനിംഗ് സെന്ററിലാണ് നടത്തുന്നത്.
താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമാണ്. 18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഡി.ഡി.യു-ജി.കെ.വൈ പദ്ധതി പ്രകാരം നടത്തുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും സ്ഥിരവരുമാനമുള്ള ജോലിയും ഉറപ്പുനല്‍കുന്നു. ഫോണ്‍-9746841465, 8943169196