കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറും എംപ്ലോയീസ് ഇൻഷ്വറൻസ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണൻ മാർച്ച് 10, 17 തീയതികളിൽ കണ്ണൂർ ലേബർ കോടതിയിലും 24ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 19, 20 തീയതികളിൽ വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 27ന് കാസർകോട് ജില്ലാ ലേബർ ഓഫീസിലും നാല്, അഞ്ച്, ആറ്, 11, 12, 13 തീയതികളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും വിചാരണ ചെയ്യും.