കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി 18നും 55നും മദ്ധ്യേ പ്രായമുള്ള വിധവകള്‍, അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി ജില്ലതോറും സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നതിന്റെ ഭാഗമായി  ജില്ലയിലെ ത്രിദിന സംരംഭകത്വവികസന പരിശീലനത്തിന് തുടക്കമായി. പിലീക്കോട് എസ്.ജി.എസ്.വൈ ഹാളില്‍ നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി ഉദ്ഘാടനം നിര്‍വഹിച്ചു. നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ശ്രീമതി സിന്ദു കെ.വി. അധ്യക്ഷത  വഹിച്ചു. കെഐഇഡി ഡയറ്കടര്‍ സലാവുദിന്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മേഖല മാനേജര്‍ ഫൈസല്‍ മുനീര്‍.കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, സുമിത്ര.യു, വില്ലേജ് എസ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേന്ദ്രന്‍, മാസ്റ്റര്‍ ട്രെയിനര്‍ ഡോ.സിറാജുദിന്‍ പറമ്പത്ത്, ദിനേശ്.ടി സംസാരിച്ചു.
ഒറ്റപ്പെട്ടുപോയ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുകയാണ് ഈ പരിശീലന പരിപാടിയിലൂടെ ഉദേശിക്കുന്നത്. നാളെ(3) വൈകിട്ട് അഞ്ചിന് സമാപിക്കും. കേരള സര്‍ക്കാറിന്റെ വിവിധ പരിശീലനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിന് കീഴിലാണ് പരിശീലനം.