കാക്കനാട്: എറണാകുളം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എക്‌സ് സര്‍വീസ്) തസ്തികയില്‍ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ, അംഗീകൃത ഹെവി ഡ്യൂട്ടി വെഹിക്കിള്‍സ്വിം ഡ്രൈവിംഗ് ലൈസന്‍സ്, ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ ഓടിച്ച് മൂന്നു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 2139. (2017 ജനുവരി ഒന്നിന്). മുസ്ലിം വിഭാഗക്കാരുടെ അഭാവത്തില്‍ തൊട്ടടുത്ത സംവരണ വിഭാഗത്തേയും (വിമുക്ത ഭടന്‍) അവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലുള്ള വിമുക്ത ഭടന്മാരെയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി ഒന്‍പതിനു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.
