മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ എ.കെ. ശശീന്ദ്രന് പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന് ഓഡിറ്റോറിയത്തിലെ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ എ.കെ. ബാലന്, ഇ. ചന്ദ്രശേഖരന്, പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന്, കടകംപള്ളി സുരേന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, മാത്യു.ടി. തോമസ്, വി.എസ്. സുനില്‍കുമാര്‍, കെ.കെ. ശൈലജ ടീച്ചര്‍, ടി.പി. രാമകൃഷ്ണന്, പി. തിലോത്തമന്, ഡോ. കെ.ടി. ജലീല്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്, രാജ്ഭവനില്‍ ഗവര്‍ണര്‍ നല്കിയ ചായസല്‍ക്കാരത്തിലും മുഖ്യമന്ത്രി, പുതിയ മന്ത്രി, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാജ്ഭവനില്‍ നിന്ന് സെക്രട്ടേറിയറ്റിലെത്തിയ മന്ത്രി, മെയിന്‍ ബ്ളോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം.