കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വിജ്ഞാപനപ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്കുള്ള നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഒ.എം.ആര്‍ രീതിയിലുള്ള പരീക്ഷ ഫെബ്രുവരി 11 ന് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണില്‍ നടത്തും. അര്‍ഹതപ്പെട്ടവര്‍ക്ക് ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ www.lbskerala.comഎന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പരീക്ഷാര്‍ത്ഥിയുടെ പേരില്‍ എതെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ പരീക്ഷാകേന്ദ്രത്തില്‍ ഹാജരാക്കി തിരുത്താം. ഇവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാള്‍ടിക്കറ്റിനോടൊപ്പം നല്‍കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560312, 2560313 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.