തൃശ്ശൂർ: ദേശമംഗലം പഞ്ചായത്തിന്റെ 2020-21 വർഷത്തെ വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള അധ്യക്ഷയായി. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതമായ 4,80,70000 രൂപയുടെ കരട് പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു.

ഉത്പാദന മേഖലയ്ക്ക് 28,10,400 വനിതകൾക്കായി 17,70,800 കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി 8,85,400 വയോജനങ്ങൾക്കും പാലിയേറ്റിവ് കെയറിനുമായി 12,00,000 പാർപ്പിടത്തിനായി 40,10,000 ശുചിത്വത്തിനായി 9,36,800 എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.