കൊറോണ (കൊവിഡ് – 19) വൈറസിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ജി) അറിയിച്ചു. സാനിറ്റൈസര്‍ ലഭ്യമല്ലാത്ത പക്ഷം സോപ്പ്/ ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് ഒരോ മണിക്കൂറിലും കൈകള്‍ ശുചിയാക്കണം.  ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവധി കഴിഞ്ഞ് വരുന്ന തൊഴിലാളികളുടെ യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററുകള്‍ സൂക്ഷിക്കേണ്ടതും തൊഴിലാളികള്‍ക്ക് പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം തൊഴിലാളികളെ കമ്പനി ഉടമ തൊട്ടടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(ജി) അറിയിച്ചു.