കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസ്സിംഗ്) പരീക്ഷ ഏപ്രിൽ 15 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തും. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിന് പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകി. പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ കെജിറ്റിഇ2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തെരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഒന്ന് തെരഞ്ഞെടുത്തവർക്കേ പരീക്ഷയിൽ പങ്കെടുക്കാനാകൂ.

സമയക്രമം തെരഞ്ഞെടുത്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് പ്രത്യേകമായി സമയം തെരഞ്ഞെടുക്കണം. ഫീസടയ്ക്കുവാനും സമയക്രമം തെരഞ്ഞെടക്കുവാനുമുള്ള അവസരം മാർച്ച് 18 മുതൽ ഏപ്രിൽ മൂന്നുവരെ വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്. വിദ്യാർഥികൾ തെരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും യാതൊരു കാരണവശാലും മാറ്റി നൽകുന്നതല്ല.