സംസ്ഥാനത്തു നിലനിൽക്കുന്ന കൊറോണ ഭീഷണി കണക്കിലെടുത്ത് മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പത്മനാഭപുരം കൊട്ടാരം ഉൾപ്പെടെ വകുപ്പുകളുടെ അധീനതയിലുള്ള സ്മാരകങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയ ഇടങ്ങളിലെ പൊതുജന സന്ദർശനാനുമതി മാർച്ച് 31വരെ നിർത്തിവെച്ച് ഉത്തരവായി. സ്ഥാപനങ്ങളിലെ ജീവനക്കാർ യഥാവിധി ഹാജരാകണം.