കോവിഡ് 19 വൈറസ് ബാധയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഇന്ന് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 13 ആയി.
കോട്ടയം ജില്ലയിൽ പാമ്പാടി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.വട്ടമലപ്പടി സ്വദേശി നിസ്സാർ.കെ (വയസ്സ് 46) യ്ക്ക് എതിരേയാണ് വ്യാജപ്രചരണം നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇന്നു അറസ്റ്റുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.