അദാലത്ത് മാറ്റി
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ മാർച്ച് 24, 25 തിയതികളിൽ ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് റദ്ദാക്കി. പുതിയ തിയതി പിന്നീട് അറിയിക്കും.
ഹിയറിംഗുകൾ മാറ്റി
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ 18, 19, 20, 21 തിയതികളിൽ വെളളയമ്പലത്തെ കമ്മീഷൻ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിംഗുകൾ മാറ്റി. 16നും 18നും നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലസന്ദർശനം ഉൾപ്പടെയുളള കമ്മീഷന്റെ എല്ലാ ഔദ്യോഗിക പരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു.

പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി മീറ്റിംഗ്
പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി സർവ്വീസ് സംഘടനകളുമായി മാർച്ച് പതിനാറു മുതൽ നടത്താനിരുന്ന മീറ്റിംഗുകൾ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കുമെന്ന് സമിതി ചെയർമാൻ അറിയിച്ചു.