കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ബി.എസ്‌സി നഴ്‌സിനെ (പുരുഷൻ) നിയമിക്കുന്നു. മൂന്ന് വർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുളള ഒഡെപെക്ക് ഓഫീസിൽ മാർച്ച് 19ന് സ്‌കൈപ്പ് ഇന്റർവ്യൂ നടക്കും.

തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ  gcc@odepc.in  എന്ന മെയിലിലേക്ക് 17 നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in  സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.