പത്തനംതിട്ട: കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള കൈകള്‍ കഴുകുന്നതിന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പൊതുസ്ഥലത്ത് സൗകര്യമൊരുക്കി. മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ രണ്ട് വാഷ് ബെയ്‌സിനുകളും രണ്ട് ടാപ്പുകളും സ്ഥാപിച്ചു.
ഇവിടെ സോപ്പും വെള്ളവും ലഭ്യമാക്കി. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് വാഷ്‌ബെയ്‌സിന്‍ ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സംയുക്ത യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കൈകള്‍ കഴുകുന്നതിന് സംവിധാനമൊരുക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശ്യാമുവല്‍ പറഞ്ഞു.