പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഫെബ്രുവരി 25 ന് ശേഷം നാട്ടിലെത്തിയ 430 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബി, ഓസ്ട്രേലിയ, ബഹ്‌റിന്‍, കാനഡ, ദോഹ, ദുബായ്, ജോര്‍ജിയ, ജര്‍മനി, ഇറ്റലി, ജിദ്ദ, ഖസാക്കിസ്ഥാന്‍, കുവൈറ്റ്, ലണ്ടന്‍, മലേഷ്യ, മസ്‌ക്കറ്റ്, ന്യൂസിലാന്റ്, നൈജീരിയ, നേപ്പാള്‍, ഒമാന്‍, ഖത്തര്‍, റിയാദ്, റഷ്യ, സലാല, ഷാര്‍ജ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, യു.എസ്.എ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിയവരാണു ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 28 ദിവസവും മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസത്തെ വീടുകളിലെ നിരീക്ഷണവും ആണ് ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സമൂഹത്തിനായാണ് രോഗബാധ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുംവരെ ഇവര്‍ ഇത്തരത്തില്‍ വീടുമായോ സമൂഹമായോ ബന്ധപ്പെടാതെ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍ ചിലര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ കൂട്ടാക്കാത്തതായി ശ്രദ്ധയില്‍പെട്ടാല്‍ അവരെ നിരീക്ഷണത്തിലാക്കാന്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് എന്നിവയുടെ നമ്പരുകളില്‍ വിളിച്ചറിയിക്കാം. ദിശയുടെ ടോള്‍ ഫ്രീ നമ്പറില്‍ ഉള്‍പ്പെടെ വിളിക്കാം. 1056