കോട്ടയം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായ ബ്രേക്ക് ദ ചെയിൻ കാമ്പയിനിൽ ഉപയോഗിക്കുന്നതിനായി കോട്ടയം ജില്ലാ ആശുപത്രിയിൽ നിർമിച്ച സാനിറ്റൈസറും വിതരണത്തിന്.സീനിയർ ഫാർമസിസ്റ്റ് അജി ജോർജിൻറെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയ 45 ലിറ്റർ സാനിറ്റൈസർ സർക്കാർ ഓഫീസുകളിൽ മാർച്ച് 18 മുതൽ സൗജന്യമായി വിതരണം ചെയ്യും. ഇതിനായി എക്‌സൈസ് വകുപ്പ് 25 ലിറ്റർ സ്പിരിറ്റ് ലഭ്യമാക്കി.