പത്തനംതിട്ട: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബ്രേക്ക് ദി ചെയിന്റെ ഭാഗമായി കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡ്, പഞ്ചായത്ത് ഓഫീസ്, കോട്ടാങ്ങല്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ കൈ കഴുകാന്‍ ജലവും ശുചീകരണ സാമഗ്രികളും ഒരുക്കി.
ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡില്‍ നടന്ന ബ്രേക്ക് ദി ചെയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം സലിം, പഞ്ചായത്ത് അംഗങ്ങളായ ജോസി ഇലഞ്ഞിപ്പുറം, ടി.ഐ ഷാഹിദാബീവി, ടി.എന്‍ വിജയന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.എബി ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജെ ഉദയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.