കര്‍ണ്ണാടകയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലേക്ക് കര്‍ണ്ണാടക അതിര്‍ത്തി വഴി പൗള്‍ട്രിയും അനുബന്ധ ഉല്‍പ്പന്നങ്ങളും കടത്തി കൊണ്ട് വരുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ചെക്ക്‌പോസ്റ്റ് കടന്ന് വരുന്ന വാഹനങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മൃഗ സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുളള സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള ഇന്‍ഫെകറ്റഡ് സോണില്‍ നിന്നോ 1 മുതല്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുളള സര്‍വൈലന്‍സ് സോണില്‍ നിന്നോ ജില്ലയിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതിനുളള നിരോധനം തുടരും.