കോവിഡ് 19 നിയന്ത്രണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒരേസമയം അഞ്ച് പേരില്‍ കൂടുതല്‍  പ്രവേശിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
ഇടപാടുകാര്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ തിരിച്ചുപോകാന്‍ ശ്രമിക്കണം. ബാങ്കിന്റെ ചുമരുകള്‍, മേശ, കൗണ്ടര്‍ എന്നിവയില്‍ സ്പര്‍ശിക്കാന്‍ പാടില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരും  ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണമുള്ളവരും  ബാങ്കില്‍ എത്താതിരിക്കുക. ബാങ്ക് ഇടപാടിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഉപഭോക്തള്‍ എ.ടി.എം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. പാസ്ബുക്ക് പ്രിന്റിംഗ്, ബാലന്‍സ് പരിശോധന എന്നിവയ്ക്കായി ബാങ്ക് സന്ദര്‍ശനം ഒഴിവാക്കുക. പെന്‍ഷന്‍ വാങ്ങുന്നവര്‍ കൂട്ടമായി ബാങ്കുകളില്‍ എത്താന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
റാന്നി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശന വിലക്ക്
കോവിഡ് 19 വൈറസ്ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങലുടെ ഭാഗമായി റാന്നി താലൂക്ക് ആളുപത്രിയില്‍ ഒരു അറിയിപ്പ് ഉണ്ടാകുംവരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചിട്ടുണ്ട്