നിരോധനാജ്ഞ ലംഘിച്ച് എത്തുന്ന വാഹനങ്ങള്‍ തടയുമ്പോള്‍ അത്യാവശ്യമാണെങ്കില്‍ മാത്രമേ വാഹനത്തിന്‍റെ രേഖകള്‍ പരിശോധിക്കണ്ടതുളളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം വ്യക്തമാക്കി നിര്‍ദ്ദേശം നല്‍കി.

പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ പ്രധാന ജംഗ്ഷനുകള്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധ നടത്താതെ വിവിധ സ്ഥലങ്ങളിലായി പരിശോധന നടത്തണം. വൈറസ് പകരാനുളള സാധ്യത പരമാവധി ഒഴിവാക്കാന്‍ ഇതുമൂലം കഴിയും.