അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന, മേഖലാ, ജില്ലാതലങ്ങളിൽ കൺട്രോൾ റൂം ആരംഭിച്ച് മിന്നൽ പരിശോധന ശക്തമാക്കി.  സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്നുള്ള സംയുക്ത പരിശോധനാ സ്‌ക്വാഡുകളും രൂപീകരിച്ചു.  കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി 143 കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി.  നിയമലംഘനം നടത്തിയ 12 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.  കഴിഞ്ഞ നാല് ദിവസങ്ങളായി 697 ഷോപ്പുകളിൽ പരിശോധന നടത്തുകയും 73 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.  ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിലും 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്പിലും  lmd.kerala.gov.in എന്ന വെബ്‌സൈറ്റിലും പരാതികൾ അറിയിക്കാം.

കൺട്രോൾ റൂം നമ്പരുകൾ: കൺട്രോളർ ഓഫീസ് – അസിസ്റ്റന്റ് കൺട്രോളർ (ഹെഡ് ക്വാർട്ടേഴ്‌സ്): 8281698007, ദക്ഷിണ മേഖല ഡെപ്യൂട്ടി കൺട്രോളർ, തിരുവനന്തപുരം: 8281698002, മധ്യമേഖല ഡെപ്യൂട്ടി കൺട്രോളർ, എറണാകുളം: 8281698003, ഉത്തര മേഖല ഡെപ്യൂട്ടി കൺട്രോളർ, കോഴിക്കോട്: 8281698004, തിരുവനന്തപുരം അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698020, കൊല്ലം അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698028, പത്തനംതിട്ട അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698035, ആലപ്പുഴ അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698043, കോട്ടയം അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698051, ഇടുക്കി അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698057, എറണാകുളം അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698067, തൃശൂർ അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698084, പാലക്കാട് അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698092, മലപ്പുറം അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698103, കോഴിക്കോട് അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698115, വയനാട് അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698120, കണ്ണൂർ അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698127, കാസർകോട് അസിസ്റ്റന്റ് കൺട്രോളർ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) : 8281698132.