സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത വെറ്ററിനറി സർജന്റെ താൽക്കാലിക ഒഴിവുണ്ട്. 2017 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ലഭിക്കും). 39,500 രൂപയാണ് പ്രതിമാസ ശമ്പളം. മാസ്റ്റർ ഇൻ വെറ്റനറി സയൻസ് – പത്തോളജി (പോസ്റ്റ്മാർട്ടം & ഹിസ്റ്റോ പത്തോളജിക്കൽ സ്റ്റഡീസ്) ആണ് യോഗ്യത. മുൻകാല പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ 14 നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേലധികാരിയിൽ നിന്നുള്ള എൻ.ഒ.സിയും ഹാജരാകണം.