സർക്കാർ ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ, മെമ്മോകൾ, സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും, നിയമന ഉത്തരവുകളും ഉൾപ്പെടെയുള്ള സർവീസ് സംബന്ധിച്ച വിഷയങ്ങൾ പൂർണമായും മലയാളത്തിലായിരിക്കണമെന്ന് നിർദേശിച്ച് ഉത്തരവായി.
മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിന്റെ പുരോഗതി അവലോകനത്തിനുള്ള സംസ്ഥാനസമിതിയോഗത്തിൽ ചീഫ് സെക്രട്ടറിയുടെ നിർദേശത്തെത്തുടർന്നാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ/അർധസർക്കാർ/പൊതുമേഖല/സ്വയംഭരണ/സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരെ സംബന്ധിക്കുന്ന വിഷയങ്ങൾക്ക് ഉത്തരവ് ബാധകമാണ്. (സ.ഉ.(അച്ചടി)നമ്പർ.2/2018/ഉ ഭ പ വ)