കാക്കനാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ , ജീവിതശൈലീ രോഗമുള്ളവർ മാനസിക അസ്വസ്ഥതയുള്ളവർ തുടങ്ങിയ രോഗികളെ ചികിത്സിക്കാനുള്ള മരുന്നുകൾ വാങ്ങുന്നതിനായി 20 ലക്ഷം രൂപ ജില്ലാ പഞ്ചാായത്ത് നൽകും.

തുടർ ചികിത്സകൾക്കു പോകാൻ കഴിയാത്ത കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്ന പ്രമേഹരോഗികൾ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾ എന്നിവർക്ക് മരുന്ന് വാങ്ങുവാൻ 30 ലക്ഷം രൂപയും ജില്ലയിലെ അഞ്ച് താലൂക്ക് ആശുപത്രികളിൽ സ്രവ പരിശോധനക്ക് സാമ്പിൾ എടുക്കുന്നതിനുള്ള സുരക്ഷാ കവചം വാങ്ങുന്നതിന് ഒരു ലക്ഷം രൂപയും നൽകും. ആകെ 51 ലക്ഷം രൂപ അനുവദിക്കുവാൻ ജില്ലാ പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡൻ്റ് അബ്ദുൾ മുത്തലിബ്, വികസന സ്ഥിരം സമിതി അധ്യക്ഷ സരള മോഹനൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.അയ്യപ്പൻ കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജാൻസി ജോർജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.എസ് ഷൈല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.