കേരളത്തിൽ വ്യാഴാഴ്ച 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇതില്‍ 4 പേര്‍ വീതം കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ നിന്നും 2 പേര്‍ മലപ്പുറത്ത് നിന്നും, കൊല്ലം , തിരുവനന്തപുരം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വിവിധ ജില്ലകളിലായി 1,36,195 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 13,54,72 പേർ വീടുകളിലും, 723 പേർ ആശുപത്രിയിലുമാണ്.
വ്യാഴാഴ്ച കേരളത്തില്‍ 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
നിലവിൽ 258 പേര്‍ രോഗബാധിതരായി ചികിത്സയിലാണ്.
എറണാകുളം ജില്ലയിൽ നിന്നും 6 പേരുടെയും (2 കണ്ണൂർ , 1 വിദേശി ഉള്‍പ്പെടെ),
കണ്ണൂർ ജില്ലയിൽ നിന്നും 3 പേരുടെയും, ഇടുക്കി, മലപ്പുറം ജില്ലകളിൽ നിന്നും 2 പേരുടെ വീതവും
പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.