കൊച്ചി: കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ നിലവിലുള്ള ലോക് ഡൗൺ കാലത്തെ വിരസത മാറ്റാനായി പറവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ‘ വീട്ടിലിരുന്ന് താരമാകാം’ ഓൺലൈൻ ഫാമിലി ഫെസ്റ്റ് ‘ ഒരുങ്ങുന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത്, കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ് ആർട്ടിസ്റ്റ് ഗ്രൂപ്പ് എന്നിവയുടെ സംയുക്താതാഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

കലാരൂപം ഏതുമാകട്ടെ, ഒരു കുടുംബം ഒരുക്കുന്ന പരമാവധി അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള മൊബൈൽ വീഡിയോയിലൂടെയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിജയികൾക്ക് ആകർഷകമായ സമ്മാനവുമുണ്ട്.

വാട്സ്ആപ് വഴി അയക്കുന്ന വീഡിയോയിൽ നിന്നും തെരഞ്ഞെടുക്കുന്നവ ബ്ലോക്ക് പഞ്ചായത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രദർശിപ്പിക്കും. ലോക്ക്ഡൗൺ കാലം തീരുന്ന ദിവസം വരെ ലഭിക്കുന്ന വീഡിയോകളിൽ നിന്നും പ്രത്യേക ജൂറിയുടെയും ഫേസ്ബുക്ക് ലൈക്കുകളുടെയും വിലയിരുത്തലിൽ മികച്ച അഞ്ച് കുടുംബ അവതരണങ്ങൾക്കും മികച്ച അഞ്ച് വ്യക്തിഗത അവതരണത്തിനും സമ്മാനം നൽകും.

കലാരൂപങ്ങളുടെ അവതരണം കുടുംബമായും വ്യക്തിഗതമായും അവതരിപ്പിക്കാവുന്നതാണ്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന ഓരോ വീടുകളിൽ നിന്നും ഓരോ എൻട്രികൾ അനുവദിക്കും.
വീഡിയോ ദൈർഘ്യം പരമാവധി അഞ്ച് മിനിറ്റ് ആയിരിക്കണം. ടിക് ടോക് , ഡബ്സ്മാഷ്, തുടങ്ങിയ റെക്കോർഡഡ് സ്‌കിറ്റുകൾ അനുവദിക്കില്ല. അയക്കുന്ന വീഡിയോ കൂടാതെ പൂർണമായ പേര്, ഫോൺ നമ്പർ, വിലാസം, വാർഡ് നമ്പർ, പഞ്ചായത്ത് എന്നീ വിവരങ്ങൾ കൂടി നൽകണം.

വീഡിയോകൾ അയക്കേണ്ട വാട്സാപ്പ്
നമ്പർ – 7907774830. കൂടുതൽ വിവരങ്ങൾക്ക്: 9656116575,
9745498909
ഫേസ്ബുക്ക് ലിങ്ക്: https://www.facebook.com/പറവൂർ-ബ്ലോക്ക്-പഞ്ചായത്ത്-117090719666734/