ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവൺമെന്റ് യു.പി.സ്‌കൂളിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ.നിർവഹിച്ചു. ആരോഗ്യമേഖലയിൽ കേരളം ഉയർത്തിപ്പിടിച്ച മുന്നേറ്റങ്ങൾ നിലനിർത്താൻ സാധിക്കണമെന്ന് എം.എൽ.എ.പറഞ്ഞു . വാക്‌സിനേഷൻ ഉൾപ്പടെയുള്ള ശാസ്ത്രിയ അടിത്തറയുള്ള കാര്യങ്ങളിൽ ഉണ്ടാകുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി .ജയേഷ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സന്തോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ബി.അഭിലാഷ് പദ്ധതി വിശദീകരിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കുഞ്ഞായി ഷ, വാർഡ് അംഗം റഷീന സുബൈർ, പ്രധാനാധ്യാപിക ടി.ടി. ചിന്നമ്മ, ഡോ.പി.ദിനീഷ്, ഡോ.കെ.എസ്.അജയൻ, ഡോ.സോജ, ടി.എം. മുജീബ്, കെ.ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. ഒന്നു മുതൽ 19 വയസു വരെയുള്ള കുട്ടികൾക്ക് എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും വിര നിർമ്മാർജ്ജന ഗുളിക സൗജന്യമായി നൽകി. വിരബാധയുള്ള കുട്ടി കളുടെ ശാരീരിക, മാനസിക വളർച്ച മുരടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വിരഗുളിക നൽകുന്നത്.