ആലപ്പുഴ: കോവിഡ‍് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7185. ഇതില്‍ 11 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ആലപ്പുുഴ മെ‍ഡിക്കല്‍ കോളജില്‍ 5 പേരും കായംകുളം ഗവ. ആശുപത്രിയില്‍ 5 പേരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് (12.04.2020) ആകെ നാല് പേരെയാണ് പുതുതായി നിരീക്ഷണത്തില്‍ ആക്കിയത്. ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പുതുതായി ഒരാളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇന്ന് ആരും തന്നെ നിരീക്ഷണം പൂര്‍ത്തീകരിച്ചിട്ടില്ല.

ജില്ലയിൽ നിലവിൽ മൂന്ന് കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്