എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഖാദി മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കി നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക് ഗ്രാമ സേവക് കേന്ദ്രം. അഞ്ഞൂറ് മാസ്‌കുകളാണ് ജി.എസ്.ജി.എസ് ജില്ല കളക്ടര്‍ എസ്. സുഹാസിന് കൈമാറിയത്. ഫാക്ട് ഉദ്യോണ്ഡലിലെ ജീവനക്കാര്‍ക്കും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും ജി.എസ്.ജി.എസ് മൂവായിരം മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.
പുനരുപയോഗിക്കാവുന്ന തരത്തിലുള്ള മൂന്നു പാളികള്‍ ഉള്ള മാസ്‌കുകള്‍ ആണ് അവര്‍ നിര്‍മിക്കുന്നത്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ഗാന്ധി സ്മാരക് ഗ്രാമ സേവക് കേന്ദ്രം അവരുടെ ഖാദി വിദ്യാലയത്തില്‍ അംഗങ്ങളായ എല്ലാ സ്ത്രീകള്‍ക്കും മാസ്‌ക് നിര്‍മാണത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ഖാദിയുടെ പ്രചാരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സേവ് ദി ലൂം എന്ന സന്നദ്ധ സംഘടനയും മാസ്‌ക് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായങ്ങളുമായി ഒപ്പം തന്നെയുണ്ട്. ദിവസ,നേ മൂവായിരം മാസ്‌കുകള്‍ നിര്‍മിക്കാനുള്ള സംവിധാനങ്ങള്‍ ഇവര്‍ ക്രമീകരിച്ചിട്ടുണ്ട്
