എറണാകുളം കോവിഡ് കാലത്ത് ഗാര്‍ഹിക പീഡനം കൂടിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കൗണ്‍സിലിങ്ങ് സൗകര്യവുമായി സഖിയും. സ്ത്രീകള്‍ കുടുംബങ്ങളില്‍ അനുഭവിക്കുന്ന സമ്മര്‍ദത്തിനു കൗണ്‍സിലിങ്ങും ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് സഹായങ്ങളും നല്‍കാനായാണ് ജില്ല തലത്തില്‍ സഖി ഹെല്‍പ്ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുള്ളത്. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ 8547710899,9539064236, 9747270750, 9961575979 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ല വിമന്‍ പ്രൊട്ടക്ഷൻ ഓഫീസര്‍ എം.എസ് ദീപ പറഞ്ഞു.
