ഇന്ന് വീടുകളിൽ നിരീക്ഷണത്തിനായി 24 പേരെ പുതിയതായി ഉൾപ്പെടുത്തി. വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 659 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 2074 ആയി. ഇതിൽ 2060 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 14 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
• ഇന്ന് ജില്ലയിൽ 9 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ഇതിൽ 3 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും, 6 പേർ സ്വകാര്യ ആശുപത്രിയിലുമാണ്. നിലവിൽ 27 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. ഇതിൽ 12 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും, ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 3 പേർ ആലുവ ജില്ലാ ആശുപത്രിയിലും, 2 പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, 9 പേർ സ്വകാര്യ ആശുപത്രിയിലും ആണുള്ളത്. ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 5 പേരെയും, ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് ഒരാളെയും ഡിസ്ചാർജ് ചെയ്തു. നിലവിൽ ആശുപത്രികളിൽ ഐസൊലേഷനിൽ ഉള്ളവരിൽ 7 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയിൽ ചികിത്സയിൽ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.
• ഇന്ന് ജില്ലയിൽ നിന്നും 42 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 40 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 146 സാമ്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഇന്ന് 143 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 87 കോളുകൾ പൊതുജനങ്ങളിൽ നിന്നും ,19 എണ്ണം അതിഥി തൊഴിലാളികളിൽ നിന്നുമായിരുന്നു. ഏപ്രിൽ 15 ന് ലോക്ക് ഡൗൺ കഴിഞ്ഞ് കേരളത്തിലേക്ക് വരാൻ കഴിയുമോ എന്നന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പ്രധാനമായും കർണ്ണാടക, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും മലയാളികളുടെ വിളികൾ ഇന്നുമെത്തി. ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിൽ നിന്നും എവിടെ മരുന്ന് ലഭ്യമാകും എന്നന്വേഷിച്ചും വിളികളെത്തി. അതാത് പ്രദേശത്തെ ആരോഗ്യ സ്ഥാപനവുമായി ഫോണിൽ ബന്ധപ്പെടാൻ നിർദേശിച്ചു. ഭക്ഷണവിവരങ്ങൾ അന്വേഷിച്ചും, ചുമ, പനി എന്നിവയുണ്ടന്നറിയിച്ചുമാണ് അതിഥി തൊഴിലാളികൾ വിളിച്ചത്.
• കൊറോണ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നെട്ടൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾക്കും, പല്ലാരിമംഗലം, വടവുകോട്, ഏഴിക്കര എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കും ബോധവത്ക്കരണം നടത്തി.
• വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിലൂടെ ഇന്ന് വിളിച്ചത് 19 പേരെയാണ്.
• ഇന്ന് ജില്ലയിൽ 135 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 94 എണ്ണം പഞ്ചായത്തുകളിലും, 41 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 36351 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 10057 പേർ ഇതര സംസ്ഥാന തൊഴിലാളികൾ ആണ്.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 3136 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയർ സെന്ററുകളിലായി 25 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ തൃപ്പൂണിത്തുറയിൽ ആണ് 23 പേർ നിരീക്ഷണത്തിൽ കഴിയുന്നത്. 2 പേർ നെടുമ്പാശ്ശേരിയിലും.
• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 549 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 10 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.
• ജില്ലയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരീക്ഷണത്തിലുള്ള 88 വയോജങ്ങളുമായി ഫോൺ വഴി ബന്ധപ്പെട്ട് അവരുടെ ആശങ്കകൾ പരിഹരിച്ചു.
• അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്ക്കരണ പ്രവർത്തങ്ങൾ നടത്തുന്നതിന്റെ ഭാഗമായി മൊബൈൽ മെഡിക്കൽ യൂണിറ്റ് ഇന്ന് 3 ക്യാമ്പുകൾ സന്ദർശിച്ച് 213 പേരെ പരിശോധിച്ചു. ഇതിൽ 19 പേർക്ക് പനിയുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. കൂടാതെ ഇവർക്കെല്ലാം തന്നെ ബോധവത്ക്കരണം നൽകി.
• വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 8 ഗർഭിണികളുടെ ആരോഗ്യവിവരങ്ങൾ ആരോഗ്യപ്രവർത്തകർ ഫോൺ വഴി ശേഖരിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
Data Update
Home quarantine new: 24
No. of persons released from home quarantine: 659
Home quarantine total: 2074
Hospital isolation today 9 ( GMC-3, Pvt- 6)
Hospital isolation total 27 (GMC_12, GH Mvtpa- 1, DH Aluva-3, pvt- 9, GMTH Karuvelipady- 2)
Total positive case till date 25
Total positive cases under treatment 7
Sample sent today 42
Results received today 40
Results awaiting 146
Positive case today Nil
No. of Covid Care Centres/Short Stay Homes 36
Total persons quarantined at Covid Care Centres 25
Total calls 143