ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ ഞായറാഴ്ച 10982 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം.ഷഫീഖ് അറിയിച്ചു. ഇതില്‍ 323 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 9590 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.
നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 3256 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 2316 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ 104 അതിഥി തൊഴിലാളികളും ഉള്‍പ്പെടും.
![](https://prdlive.kerala.gov.in/wp-content/uploads/2020/03/food-65x65.jpg)