കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതി പ്രകാരം എല്ലാ എ.എ.വൈ. (മഞ്ഞ), പി.എച്ച്.എച്ച്. (പിങ്ക്) റേഷന്‍ കാര്‍ഡുകളിലേയും ഓരോ അംഗത്തിനും 5 കി.ഗ്രാം. അരി വീതം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 20/04/2020 മുതല്‍ റേഷന്‍ വിതരണം സമ്പ്രദായം മുഖേന നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ട്. കാര്‍ഡ് ഉടമകള്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നതിനു വരേണ്ടതാണ്.
എ.എ.വൈ.(മഞ്ഞ) കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 20, 21 തീയതികളിലാണ് വിതരണം (ആ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏപ്രില്‍ 30 വരെ വാങ്ങാവുന്നതാണ്)
പി.എച്ച്.എച്ച്.(പിങ്ക്) കാര്‍ഡുകള്‍ക്ക് പ്രകാരമുളള സൗജന്യ അരിയോടൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷ്യകിറ്റും ഏപ്രില്‍ 22 മുതല്‍ 30 വരെ വാങ്ങാവുന്നതാണ്. (തിരക്ക് കുറയ്ക്കുന്നതിന് റേഷന്‍ കാര്‍ഡ് നമ്പരിന്‍റെ അവസാന അക്കം അനുസരിച്ച് വിതരണം )

അവസാന അക്കം 1 – 22/04/2020
അവസാന അക്കം 2 – 23/04/2020
അവസാന അക്കം 3 – 24/04/2020
അവസാന അക്കം 4 – 25/04/2020
അവസാന അക്കം 5 – 26/04/2020
അവസാന അക്കം 6 – 27/04/2020
അവസാന അക്കം 7 – 28/04/2020
അവസാന അക്കം 8 – 29/04/2020
അവസാന അക്കം 9 & 0 – 30/04/2020

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത കടയില്‍ നിന്ന് സൗജന്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ / മുനിസിപ്പല്‍ കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമീപത്തുളള റേഷന്‍ കടയില്‍ 21 ന് മുമ്പായി നല്‍കണം