എറണാകുളം: ‘കോവിഡ് പ്രവര്‍ത്തനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയത് വിലമതിക്കാനാവാത്ത സംഭാവനകളാണ്. ഈ പോരാട്ടത്തിന്റെ പ്രതീകമാണ് നിങ്ങള്‍’. ജില്ല കളക്ടര്‍ എസ് .സുഹാസ് ഈ വാക്കുകള്‍ വീട്ടില്‍ നേരിട്ടെത്തി അറിയിച്ചപ്പോള്‍ മാസ്‌കു കൊണ്ട് മറച്ച അനീഷിന്റെ മുഖത്ത് ചിരി തെളിഞ്ഞിരുന്നു.
വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നതിനിടെ രോഗം ബാധിച്ച അനീഷ് രോഗമുക്തനായെങ്കിലും പതിനാലു ദിവസത്തെ നിരീക്ഷണത്തിനു മാത്രമേ ജോലിയില്‍ തിരികെ കയറാന്‍ സാധിക്കു. അശമന്നൂര്‍ സ്വദേശിയായ കെ. കെ അനീഷിനു പുറമെ മറ്റൊരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ ജെ. സന്തോഷ് കുമാറും രോഗം ഭേദപ്പെട്ട ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ക്കുള്ള ബഹുമാന സൂചകമായാണ് ജില്ല കളക്ടര്‍ എസ് സുഹാസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും അനീഷിനെ സന്ദര്‍ശിച്ചത്.