സ്വകാര്യ മേഖലയിലെ പ്രമുഖ ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് എംപ്ലോയ്‌മെന്റ്  വകുപ്പ് നിയുക്തി-2018 ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ ഫെബ്രുവരി 17ന് രാവിലെ ഒന്‍പതിന് തുടങ്ങുന്ന ജോബ്‌ഫെസ്റ്റില്‍ ഏഴായിരത്തോളം തൊഴിലവസരങ്ങളാണുള്ളത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദേ്യാഗദായകര്‍ പങ്കെടുക്കും.
ഐ.ടി, ഐ.ടി.ഇ.എസ്,  എഞ്ചിനീയറിംഗ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ബാങ്കിംഗ്-ഫിനാന്‍സ്, ടെക്‌നിക്കല്‍, മാനേജ്‌മെന്റ്, സെയില്‍സ് -മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍  തുടങ്ങിയ മേഖലകളില്‍ അവസരങ്ങളുണ്ട്.  www.jobfest.kerala.gov.in   വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് 0474-2746789, 0471-2476713 നമ്പരുകളില്‍ വിളിക്കാം.