കോവിഡ് പ്രതിരോധത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായം തുടരുന്നു.
ഐസിഐസിഐ ഫൗണ്ടേഷൻ വിവിധ മേഖലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തകർക്കായി  1000 പിപിഇ കിറ്റുകൾ, 5500 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, 50,000 മാസ്‌ക്ക്, എന്നിവ കൈമാറുമെന്നറിയിച്ചു. ഇതൊരു തുടക്കമാണെന്നും തുടർന്നും ഇത്തരത്തിലുള്ള സഹായ സഹകരണങ്ങൾ നൽകുമെന്നും അറിയിച്ചു.

കേരള പ്രവാസി ഫെഡറേഷൻറെ നേതൃത്വത്തിൽ തിരുവനന്തപുരം, പാരിപ്പള്ളി, മഞ്ചേരി, പാലക്കാട്, പരിയാരം ഉൾപ്പെടെ വിവിധ ജില്ലകളിലെ 15 ആശുപത്രികളിലായി 500ഓളം പേർ ഇന്ന് രക്തം ദാനം ചെയ്തു.ഓർഗനൈസേഴ്‌സ് ഓഫ് റിട്ട. ബാങ്കേഴ്‌സ് ട്രിവാൻഡ്രം 250 പിപിഇ കിറ്റ് നൽകി.

ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങൾ ചുവടെ:
വെട്ടം എഎച്ച്എം എൽപി സ്‌കൂളിലെ കുട്ടികൾ മിഠായി വാങ്ങുന്നതിന് കാരുണ്യ കുടുക്കയിൽ നിക്ഷേപിച്ച തുകയായ 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തൃശൂർ ജില്ലയിലെ കൊരട്ടി ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ അന്തേവാസികൾ, 35,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒരാൾ 250 രൂപ വീതം സ്വരൂപിച്ചാണ് 140 അന്തേവാസികൾ ഈ തുക നൽകിയത്. കോഴിക്കോട് ചാത്തമംഗലം സ്വദേശി ശശിധരൻ സർക്കാർ സർവീസിനിടയിൽ  സ്തുത്യർഹമായ സേവനത്തിനു ലഭിച്ച 5000 രൂപ വിവാഹ വാർഷിക ദിനത്തിൽ  ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻറ് സിവിക് സെൻറർ, ന്യൂയോർക്ക് 10,16,958 ലക്ഷം, കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം 32 ലക്ഷം, തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് 30 ലക്ഷം.
അസംബ്ലീസ് ഓഫ് ഗോഡ് മലബാർ കൗൺസിൽ 10 ലക്ഷം, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി 1 ലക്ഷം, മട്ടന്നൂർ നരഗസഭയിലെ എൽഡിഎഫ് കൗൺസിലർമാർ 2 ലക്ഷം, മട്ടന്നൂർ നഗരസഭ 10 ലക്ഷം,
ആർ.സി.എം. മൾട്ടിലെവൽ മാർക്കറ്റങ്ങ് കമ്പനി 11 ലക്ഷം, ഡി.വൈ.എഫ്.ഐ കുഴൽമന്ദം ബ്ലോക്ക് കമ്മിറ്റി, പാലക്കാട് 46,250 രൂപ, അഞ്ചൽ സ്വാശ്രയ കർഷക സമിതി 1 ലക്ഷം രൂപ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് 5 ലക്ഷം രുപ, റോബിൻ ആൻറ് ജോൺ 1 ലക്ഷം, കേരള വിഷൻ ലിമിറ്റഡ് തൃശ്ശൂർ 1 ലക്ഷം, കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ 1 ലക്ഷം, കൾച്ചറൾ അക്റ്റിവിസ്റ്റ് വെൽഫെയർ ഫണ്ട് ബോർഡ് 5 ലക്ഷം, വയനാട് പന്നികർഷക വെൽഫെയർ സൊസൈറ്റി 1 ലക്ഷം, പി.എം. സുഹറ 50,000 രൂപ, നിമോ എ.എസ്. കഴക്കുട്ടം 3500, ബാലസംഘം കോട്ടായി 590 രൂപ, പന്തൽ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് സി.ബി.ജി തിലകൻ  1 ലക്ഷം രൂപ, കേരള പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി.