കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ തുടങ്ങിയ സേവനങ്ങൾ www.eemployment.kerala.gov.in
കൂടാതെ ഫോൺ മുഖേനയും രജിസ്‌ട്രേഷൻ പുതുക്കാം. സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും ഓൺലൈനായി ചെയ്യാം. സർട്ടിഫിക്കറ്റുകൾ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്താൽ മതി. 2020 മാർച്ച് ഒന്നു മുതൽ മെയ് 29 വരെയുള്ള തിയതിയിൽ 90 ദിവസം പൂർത്തിയാകുന്ന ഉദ്യോഗാർത്ഥികൾ മെയ് 30 വരെ ഓഫീസിൽ ഹാജരായി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്താൽ മതിയാകും.